ദുല്‍ഖറിന്റെ പോര്‍ഷേയുമായി മമ്മൂട്ടിയുടെ കറക്കം , വീഡിയോ പുറത്ത്

കൊച്ചി:അമ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ താരം. മമ്മൂട്ടിയെ താരമാക്കിയിരിക്കുന്നത് മറ്റൊന്നുമല്ല, രണ്ട് കോടിയിലധികം വില വരുന്ന നീല പോര്‍ഷെ പനാമെറ ടര്‍ബോ. പുതിയ പോര്‍ഷെ പനാമെറ ടര്‍ബോ സ്വയം ഓടിച്ചാണ് മമ്മൂട്ടി മീറ്റിംഗിന് എത്തിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരിക്കുകയാണ്.

മകന്‍ ദുല്‍ഖര്‍ സല്‍മാന്റേതാണ് പോര്‍ഷെ. ജനുവരിയിലാണ് ദുല്‍ഖര്‍ ഇത് സ്വന്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ പനാമെറ കാറുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന മോട്ടോര്‍ ഷോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ മൂന്ന് വെറൈറ്റികളിലാണ് പോര്‍ഷെ പനാമെറ ലഭ്യമായിരിക്കുന്നത്. ഇ -ഹൈബ്രിഡ്, ടര്‍ബോ എന്നീ വെറൈറ്റികള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. 4.0 ലിറ്റര്‍ വി8 എന്‍ജിന്‍, 543 ബിഎച്ച്പി, 770 എന്‍എം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. 3.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിമീ പിന്നിടാന്‍ കഴിയും.

ഇതാദ്യമായിട്ടല്ല മമ്മൂട്ടി ഇത്തരത്തില്‍ ആഡംബരക്കാര്‍ സ്വയം ഓടിച്ച് താരമാകുന്നത്. നേരത്തെ ചുവന്ന പോര്‍ഷെ കെയ്‌നെ ഓടിച്ച് താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആഡംബരക്കാറുകളുടെ വിപുലമായ ശേഖരം തന്നെ മമ്മൂട്ടിക്കുണ്ട്. ബിഎംഡബ്ല്യു ഇ46 എം3, മെഴ്‌സിഡസ് ബെന്‍സ് എസ്- ക്ലാസ്, പോര്‍ഷെ 911 കരേറ, മെഴ്‌സിഡസ് ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര എന്നിവയാണ് മമ്മൂട്ടിയുടെ ആഡംബരക്കാറുകള്‍.

pathram desk 2:
Related Post
Leave a Comment