പാസ്പോര്‍ട്ട് ലഭിക്കാന്‍ എവിടെനിന്നും അപേക്ഷിക്കാം, ‘പാസ്പോര്‍ട്ട് സേവ’ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.ഇന്ന് മന്ത്രാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി സുഷമാ സ്വരാജാണ് ആപ്പ് പുറത്തിറക്കിയത്.

‘പാസ്പോര്‍ട്ട് സേവ’ എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും.ആപ്പിലൂടെ നല്‍കുന്ന വിലാസത്തിലായിരിക്കും പൊലിസ് വെരിഫിക്കേഷന്‍ നടത്തുക. ഈ വിലാസത്തിലേക്കാകും പാസ്പോര്‍ട്ടും എത്തുകയെന്നും സുഷമ അറിയിച്ചു. നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്പോര്‍ട്ട് ഓഫീസ് വഴിയാണ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നുള്ളു.

അതേസമയം പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

pathram desk 2:
Related Post
Leave a Comment