എല്ലാം രണ്ട് മിനിറ്റിനുള്ളില്‍ നടന്ന കാര്യങ്ങളാണ്’,ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനം വെളിപ്പെടുത്തി സിദ്ദിഖ്

കൊച്ചി: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കുന്ന തീരുമാനം പെട്ടെന്നുണ്ടായതാണെന്ന് ‘അമ്മ’യുടെ പുതിയ ജോയിന്റ് സെക്രട്ടറി നടന്‍ സിദ്ദിഖ്.

‘സത്യത്തില്‍ ആ വിഷയം പ്രധാന ചര്‍ച്ചയൊന്നും ആയിരുന്നില്ല,അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തിയിരുന്നു. അപ്പോള്‍ ഊര്‍മ്മിള ‘ ദിലീപിന്റെ കാര്യം എന്താണ്’ എന്ന് ചോദിച്ചു.കോടതിയില്‍ കേസ് നടക്കുകയാണെന്ന വാദം ഉയര്‍ന്നതോടെ , ഇതുവരെ കുറ്റക്കാരനെന്ന് വിധിച്ചില്ലല്ലോയെന്ന മറുവാദം വന്നു,അത് എല്ലാവരും അംഗീകരിക്കുകയും ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.എല്ലാം രണ്ട് മിനിറ്റിനുള്ളില്‍ നടന്ന കാര്യങ്ങളാണ്’ എന്നാണ് സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

നടിക്കെതിരെ ആക്രമണം ഉണ്ടായതിന് ശേഷം ജൂലൈ 11 നാണ് അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതായി മമ്മൂട്ടി അറിയിച്ചത്. എന്നാല്‍ ആ സംഭവം ‘ചില പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്ന് ഉണ്ടായതാണെന്നും സാധാരണ അംഗങ്ങളെ പുറത്താക്കുന്നത് പോലെ നോട്ടീസൊന്നും ഞങ്ങള്‍ അയച്ചിരുന്നില്ല’ എന്നുമാണ് സിദ്ദിഖിന്റെ പുതിയ വെളിപ്പെടുത്തല്‍.’ദിലീപ് ഇപ്പോഴും പ്രഥമിക അംഗത്വത്തിലുണ്ടെന്നും ഞങ്ങളൊക്കെ അതാണ് ആഗ്രഹിച്ച’തെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ദിലീപിന് ഭാവിയില്‍ ട്രഷറര്‍ സ്ഥാനം തിരികെ നല്‍കിയേക്കുമെന്നുള്ള സൂചനകളും സിദ്ദിഖ് നല്‍കി. അമ്മയിലെ എല്ലാ സ്ത്രീകളും ഈ തീരുമാനത്തെ പിന്തുണച്ചുവെന്നും എതിരഭിപ്രായം ഉണ്ടായില്ലെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

pathram desk 2:
Related Post
Leave a Comment