ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ രംഗത്തേക്ക്!!! ‘സുകുമാര കുറുപ്പി’ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും; പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ദുല്‍ഖര്‍ തന്നെ

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. സെക്കന്റ് ഷോ ചെയ്യുമ്പോള്‍ തന്നെ ഈ സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. തന്റെ സ്വപ്ന പദ്ധതിയാണിതെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ് ‘സുകുമാര കുറുപ്പ്’. കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച ഈ സിനിമയെ കുറിച്ച് പിന്നീട് പുതിയ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ലഭിക്കുന്ന സൂചന പ്രകാരം സുകുമാര കുറുപ്പിലൂടെ ദുല്‍ഖര്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കാന്‍ ആലോചിക്കുകയാണെന്നാണ്.

ഈ വര്‍ഷം അവസാനം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിന്റെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏറ്റവും കാലം നിലനിന്ന ചാക്കോ വധക്കേസിലെ പ്രതിയാണ് സുകുമാര കുറുപ്പ്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തിലാകില്ല സിനിമയുടെ ചിത്രീകരണമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. അയാളെ നല്ലവനായി അവതരിപ്പിക്കുകയല്ലാ ലക്ഷ്യമിടുന്നതെന്നും പക്ഷേ സിനിമ സ്റ്റൈലിഷായി തന്നെയായിരിക്കും എത്തുകയെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരിന്നു.

pathram desk 1:
Related Post
Leave a Comment