നാലു വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ 23കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

രാമേശ്വരം: നാലു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന 23കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഞായറാഴ്ച മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്നു ഇയാള്‍.

അയല്‍വാസിയായ നാലു വയസ്സുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞതോടെ ഇയാള്‍ ഒളിവിലായിരുന്നു.

pathram desk 1:
Related Post
Leave a Comment