വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച ശേഷം യുവാവ് ആസിഡ് ഒഴിച്ചു

യുപി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കുട്ടിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവിലായ ഷാക്കിര്‍ അലി എന്ന യുവാവിനായി തിരച്ചില്‍ തുടങ്ങി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഏറെ നാളായി പ്രതി പ്രണയാഭ്യര്‍ത്ഥനയും വിവാഹഭ്യര്‍ത്ഥനയും നടത്തുകയാണ്. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞയിടത്ത് കാത്തു നിന്ന പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു.

pathram desk 1:
Related Post
Leave a Comment