സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഹോക്കി താരമായി അക്ഷയ് കുമാര്‍, ഗോള്‍ഡിന്റെ ട്രൈലര്‍ പുറത്ത്

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തില്‍ റിലീസിനൊരുങ്ങുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ട്രയിലറാണ് പുറത്തിറങ്ങിയത്.

ദേശസ്നേഹത്തില്‍ ഊന്നി കൊണ്ടുള്ള സ്പോര്‍ട്ട്സ് ഡ്രാമയാണ് ഗോള്‍ഡ് എന്ന ചിത്രം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു ഹോക്കി താരത്തിന്റെ ജീവിതമാണ് ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ട്രയിലറില്‍ നിന്നും മനസ്സിലാക്കാം. തപന്‍ ദാസ് എന്ന് പേരുള്ള അക്ഷയ് കുമാറിന്റെ കഥാപത്രം 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നേടുന്നതാണ് സ്വര്‍ണ്ണ മെഡല്‍.

കുനാല്‍ കപൂര്‍, അമിത് സാധ്, വിനീത് കുമാര്‍ സിങ്ങ്, ടെലിവിഷന്‍ താരം മൗനി റൊയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ട്രയിലറില്‍ നിന്നും മൗനി അക്ഷയ് കുമാറിന്റെ ഭാര്യയായാണ് ചിത്രത്തില്‍ വേഷമിടുന്നതെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ട്രയിലറിലെ സംഭാഷണങ്ങളില്‍ നിന്നും ചിത്രത്തില്‍ വളരെ പ്രധാനമായ പങ്കാണ് മൗനിക്ക് ഉള്ളത് എന്ന സൂചനയുണ്ട്.

ടെലിവിഷന്‍ സ്‌ക്രീനില്‍ സൗന്ദര്യം കൊണ്ടും, അഭിനയ മികവ് കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ അഭിനേത്രിയാണ് മൗനി. ഗോള്‍ഡ് കൂടാതെ മറ്റ് രണ്ട് പുതിയ ചിത്രങ്ങളിലും മൗനി നിലവില്‍ അഭിനയിക്കുന്നുണ്ട്. ഇതിലൊന്ന് ജോണ്‍ അബ്രഹാമിന്റെ നായികയായി റോമിയോ അക്ബര്‍ വാള്‍ട്ടര്‍ എന്ന ചിത്രത്തിലാണ്.

pathram desk 2:
Related Post
Leave a Comment