തിരുവനന്തപുരം: മാധ്യമങ്ങളെ ഒതുക്കാനുള്ള നീക്കവുമായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍. മാധ്യമങ്ങളുമായി മന്ത്രിമാര്‍ സംസാരിക്കുന്ന കാര്യത്തില്‍ പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എന്‍സിപി മന്ത്രി എ.കെ ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകരുമായി ഇടപെടുമ്പോള്‍ നിയന്ത്രണങ്ങള്‍ വേണ്ടി വന്നേക്കും.
മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞു കയറുന്നുവെന്നും ഇതിന് അറുതി വരുത്താന്‍ പൊതു പെരുമാറ്റച്ചട്ടം വേണമെന്നുമായിരുന്നു പി.എസ് ആന്റണി കമ്മിഷന്റെ ശിപാര്‍ശ. ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ നീക്കം.
എന്നാല്‍, പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി സംഭവങ്ങള്‍ക്കും പിന്നില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട് എന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം പല സംശയങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. മാധ്യമങ്ങള്‍വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നും വ്യാജപ്രചാരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പലപ്പോഴും ആരോപിച്ചിട്ടുള്ളതാണ്.
Leave a Comment