ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുരുഷന്‍മാരില്‍നിന്ന് പണം തട്ടുന്ന സ്ത്രീകളുള്‍പ്പെട്ട സംഘം കോഴിക്കോട്ട് സജീവം

കോഴിക്കോട്: പുരുഷന്‍മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകളടങ്ങുന്ന സംഘം പിടിയില്‍. സ്വകാര്യനിമിഷങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിനു നേതൃത്വം നല്‍കുന്നത്. ഇരയാകുന്നവര്‍ മാനഹാനി ഭയന്നു വിവരം പുറത്തു പറയാത്തതാണ് തട്ടിപ്പുകാര്‍ക്കു സഹായമാകുന്നത്.

ഫോണിലൂടെ ഇടപാടുറപ്പിക്കുന്ന ഇവര്‍ ആദ്യം നിശ്ചിത സ്ഥലത്തെത്താന്‍ ആവശ്യപ്പെടും. പിന്നെ അവരെ പിന്തുടരാന്‍ പറയും. ആളൊഴിഞ്ഞ എവിടെയെങ്കിലും വച്ചാകും ഇടപാടുറപ്പിക്കുക. ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണു നിരക്ക്. ശാരീരികബന്ധത്തിനു ശേഷം ഉടന്‍ തന്നെ ഇടപാടുകാരനെ പറഞ്ഞുവിടും. അതിനു ശേഷമാണ് യഥാര്‍ഥ തട്ടിപ്പ് തുടങ്ങുക.

ഇടപാടുകാരനെ വിളിച്ച് വീണ്ടും എത്തണമെന്നും ഇല്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും. ഇടപാടുകാരന്റെ സാമ്പത്തിക നിലയനുസരിച്ച് 75,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക. പണം നല്‍കാന്‍ തയാറാകാത്തവരുടെ വാട്‌സാപ്പ് നമ്പറിലേക്ക്, മുന്‍പു രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങളയയ്ക്കും. ഇത് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. തട്ടിപ്പിന് ഇരയായവരില്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പല പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം കേസുകള്‍ക്കു നേരെ കണ്ണടയ്ക്കുന്നുവെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അമ്പതോളം പേരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

pathram:
Related Post
Leave a Comment