മദ്യപന്‍ പോലീസ് സ്‌റ്റേഷനില്‍ കയറി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി; പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച മദ്യപന്റെ കുത്തേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍. കൊരട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സെന്തില്‍കുമാറിനാണ് സ്റ്റേഷനുള്ളില്‍ വെച്ച് കുത്തേറ്റത്. മണികണ്ഠന്‍ എന്ന യുവാവ് പൊട്ടിയ ബിയര്‍ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്നം ഉണ്ടാക്കിയ മണികണ്ഠനെ കൊരട്ടൂര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരിന്നു. എന്നാല്‍ ഇയാള്‍ തിരികെയെത്തി പോലീസുകാരുമായി വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിടെ കയ്യിലിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് സെന്തില്‍കുമാറിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

pathram desk 1:
Related Post
Leave a Comment