ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിഗരറ്റ് ഒറ്റയടിക്ക് വലിച്ച റെക്കോഡ് തിരുത്താന്‍ ടൊവിനോ!!! വീഡിയോ

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ഥമായൊരു പ്രമേയവുമാണ് ടൊവിനോയുടെ തീവണ്ടി എത്തുന്നത്.

തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവിനോ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമാണ് ചിത്രത്തിലേത്. പുതുമുഖ നടി സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂണ്‍ 29ന് തിയേറ്ററുകളിലെത്തും.

pathram desk 1:
Related Post
Leave a Comment