പ്രേക്ഷകരെ ഞെട്ടിച്ച് പുതിയ മേക്കോവറില്‍ ജോജു,’ജോസഫ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂക്ക

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ജോജു ജോര്‍ജ്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ സഹനടനായും മറ്റും തിളങ്ങിയതിന് ശേഷം ഇപ്പോള്‍ നായകനായി എത്തുകയാണ് താരം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ജോസഫ്’ എന്ന ചിത്രത്തിലാണ് ജോജു നായകനായി അഭിനയിക്കുന്നത്.

ചിത്രത്തില്‍ ജോജുവിന്റെ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ജോജുവിനും ടീമംഗങ്ങള്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂക്ക ഇത് പങ്കുവെച്ചിരിക്കുന്നത്.

ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ‘മാന്‍ വിത് സ്‌കെയര്‍’ എന്ന ടാഗലൈ നോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനിദ്ദീന്‍, മനുരാജ്, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

pathram desk 2:
Related Post
Leave a Comment