ഉണ്ണി മുകുന്ദന്റ ചാണക്യതന്ത്ര’ത്തിന്റെ ഡിവിഡിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് !! പരാതിയുമായി നിര്‍മ്മാതാവ്

കൊച്ചി:ഉണ്ണി മുകുന്ദന്‍ ചിത്രം ചാണക്യതന്ത്രത്തിന്റെ ഡിവിഡിയില്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്സ്. ചന്ദ്രഗിരി എന്ന സിനിമയുടെ ക്ലൈമാക്സ് ലീഡാണ് ചാണക്യതന്ത്രത്തിന്റെ ക്ലൈമാക്സില്‍ കടന്നു കൂടിയത്. സിനിമയുടെ ഏഴു ഷോട്ടുകളാണ് ഇത്തരത്തില്‍ ഡിവിഡിയില്‍ കടന്നുവന്നത്. സംഭവത്തില്‍ നിര്‍മ്മാതാവ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു പോലെയാണെങ്കില്‍ സിനിമ മുഴുവന്‍ ചോര്‍ന്നിട്ടുണ്ടാകുമോ എന്നാണ് നിര്‍മ്മാതാവിന്റെ ആശങ്ക. കഴിഞ്ഞ ദിവസമാണ് ചാണക്യതന്ത്രത്തിന്റെ ഡിവിഡി റിലീസ് പുറത്തുവിട്ടത്. ചന്ദ്രഗിരി സിനിമയുടെ റിലീസ് 28നായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ചാണക്യതന്ത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്ന് സംഭവിച്ച പിഴവാണെന്നും ഫൈനല്‍ എഡിറ്റിന് നല്‍കിയ ഫയലില്‍ അബദ്ധം പിണഞ്ഞതാണെന്നും സിനിമാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ സംഭവത്തിന്റെ പേരില്‍ വല്ലാതെ വേദനിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

നടന്‍ ലാല്‍ മുഖ്യവേഷത്തിലഭിനയിക്കുന്ന ചന്ദ്രഗിരിയുടെ സംവിധായകന്‍ മോഹന്‍ കുപ്ലേരിയാണ് . കാഞ്ഞങ്ങാട്ടെ ഏച്ചിക്കാനം തറവാട്, റസ്റ്റ് ഹൗസ്, നിലേശ്വരം കോവിലകം, നാലിലാംകണ്ടം സ്‌കൂള്‍, ബേക്കല്‍ കോട്ട എന്നീവിടങ്ങളിലായിരുന്നു ചിത്രീകരണം . മടിക്കൈ കാഞ്ഞിരപ്പൊയില്‍ സ്‌കൂള്‍ അധ്യാപകനായ വിനോദ് കുട്ടമത്തിന്റേതാണ് കഥയും തിരക്കഥയും. പുലിമുരുകന്‍ സിനിമയുടെ ക്യാമറാമാന്‍ ഷാജികുമാറാണ് ഈ സിനിമയുടേയും ക്യാമറാമാന്‍.

pathram desk 2:
Leave a Comment