ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പേ തന്റെ ഇഷ്ട ടീമിനെ പ്രഖ്യാപിക്കുകയും എറെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരു വ്യക്തിയായിരുന്നു മന്ത്രി എം.എം മണി. എന്നാല്‍ ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ എം.എം മണിക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഇപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി. ”ഇതിലും വലിയ പരാജയങ്ങള്‍ അതിജീവിച്ച ചരിത്രം ഉണ്ട്. പരാജയങ്ങളില്‍ ചങ്കിടിപ്പ് തകരും എന്ന് ആരും ധരിക്കരുത്”അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Comment