പോലീസിലെ ദാസ്യവേല, പി വി രാജുവിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയ്ക്ക് തിരിച്ചടിയായി മറ്റൊരു പോലീസ് ഉന്നതനു നേര്‍ക്കും നടപടി. എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു. എഡിജിപി ദാസ്യവേല ചെയ്യിച്ചെന്നാണ് റിപ്പോര്‍ട്ട്. പി വി രാജുവിനെ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പി വി രാജുവിന്റെ വീട്ടില്‍ ടൈല്‍ പണിയ്ക്ക് ക്യാംപ് ഫോളോവര്‍മാരായ പോലീസുകാരെ നിയോഗിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് ഒരു ക്യാംപ് ഫോളോവര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയായിരുന്നു.

നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് പി വി രാജു.

pathram desk 2:
Related Post
Leave a Comment