ലോകകപ്പ് ഫുട്‌ബോള്‍, ഓസ്ട്രേലിയയെ തോല്‍പിച്ച് ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് സിയിലെ മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക് ഓസ്ട്രേലിയ മത്സരം സമനിലയില്‍. ഇതോടെ പോയിന്റ് പട്ടികയില്‍ സി ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് ഒന്നാമതെത്തി. ഓസ്ട്രേലിയക്കായി ജെഡിനാക്കും ഡെന്‍മാര്‍ക്കിനായി എറിക്സണും ഗോള്‍ നേടി

മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഓസിസിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ആദ്യം വലകുലുക്കി. ക്രിസ്റ്റിയന്‍ എറിക്സണിന്റെ വകയായിരുന്നു ഗോള്‍. ഓസ്ട്രേലിയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ഗോള്‍ നേടിയത ഡെന്‍മാര്‍ക്കാണെന്ന് മാത്രം. ഓസ്ട്രേലിയന്‍ ബോക്സില്‍ ജോര്‍ഗന്‍സന്‍ നല്‍കിയ പന്ത് ടോട്ടന്‍ഹാം താരം ഒരു തകര്‍പ്പന്‍ വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 38ാം മിനിറ്റില്‍ പെനാള്‍റ്റിയിലൂടെ ഓസ്ട്രേലിയ സമനിലയിലെത്തി. ഓസീസിനായി ജെഡിനാക്ക് ആണ് പെനാള്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. വാറിന്റെ സഹായത്തോടെ ഡെന്മാര്‍ക്ക് പെനാള്‍റ്റി ബോക്സില്‍ ഡെന്മാര്‍ക്ക് താരം നടത്തിയ ഹാന്‍ഡ് റഫറി കണ്ടെത്തുകയായിരുന്നു.

ഇന്നത്തെ മത്സരം സമനിലയിലായതോടെ ഓസ്ട്രേലിയയുടെ പ്രീകാര്‍ട്ടര്‍ സാധ്യത മങ്ങി. ഫ്രാന്‍സിനെതിരായ ആദ്യ മത്സരത്തില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. ഡെന്‍മാര്‍ക്കിനാവാട്ടെ വിജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ഡെന്‍മാര്‍ക്കെത്തിയത്.

pathram desk 2:
Related Post
Leave a Comment