പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട്് നിയമോപദേശം തേടി ജില്ലാ കളക്ടര്‍

മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മ്മിച്ച തടയണ പൊളിക്കുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. തടയണ പൊളിക്കാന്‍ നേരത്തെ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. സ്റ്റേ നീക്കുന്നതിനായാണ് ഇപ്പോള്‍ കളക്ടര്‍ നിയമോപദേശം തേടിയിരിക്കുന്നത്.

അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കറിലാണ് തടയണ നിര്‍മ്മിച്ചത്. അനധികൃതമായി നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ഹിയറിംഗ് നടത്താതെ ജില്ലാ കളക്ടര്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12 ന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെയാണ് അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

ഭൂമിയിലെ പഴയ കുളം 2015 ല്‍ നവീകരിച്ചെന്നും കുന്നിന്‍ പ്രദേശമായതിനാല്‍ മഴ പെയ്ത് ചെളിയും മണ്ണും നിറഞ്ഞ് കുളം നികന്നു പോകുന്നത് ഒഴിവാക്കാന്‍ ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചെന്നും അവര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment