സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെയും ബാബാമാരെയും തൂക്കിക്കൊല്ലണമെന്ന് ബാബാ രാംദേവ്

രാജസ്ഥാന്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്കും ബാബമാര്‍ക്കും വധശിക്ഷ നല്‍കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക് അയക്കുക മാത്രമല്ല, മരണം വരെ തൂക്കി കൊല്ലുകയാണ് വേണ്ടത്. അതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ദാതി മഹാരാജിനെതിരെ ബലാത്സംഗ കുറ്റം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് ആശ്രമത്തില്‍ വെച്ച് അനുയായിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ദാതി മഹാരാജിനെതിരെ കേസെടുത്തിരുന്നു.

കാവി വസ്ത്രം ധരിക്കുന്നതു മാത്രമല്ല മതാചാര്യനാവാനുള്ള മാനദണ്ഡം. ഏതൊരു ജോലിക്കും അതിന്റേതായ പരിമിതികളും പെരുമാറ്റ ചട്ടങ്ങളും ഉള്ളതുപോലെ ബാബമാര്‍ക്കുമുണ്ട്. കാവി വസ്ത്രം ധരിക്കുന്നതിനാല്‍ ഒരാളെ ബാബ എന്നു വിളിക്കാനാവില്ലെന്നും അത് സ്വഭാവഗുണത്തില്‍ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment