അടിമുടി മാറാനൊരുങ്ങി ടീം അര്‍ജന്റീന; പകരക്കാരായെത്തുന്നത് സൂപ്പര്‍ താരങ്ങള്‍

റഷ്യന്‍ മണ്ണില്‍ ആദ്യമായി ലോകകപ്പിനിറങ്ങുന്ന കുഞ്ഞന്‍ രാജ്യത്തോട് സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീനയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അതേസമയം, കഴിഞ്ഞ കളിയിലെ പിഴവ് ഇനിയുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിമുടി മാറാനൊരുങ്ങുകയാണ് നീലപ്പട.

അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. ക്രെയേഷ്യയ്ക്കെതിരായ അടുത്ത മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയ്ക്കും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കില്ലെന്നാണ് സൂചന. പകരക്കാരായി ഡിമരിയയുടെ സ്ഥാനമായ ഇടത് വിങ്ങില്‍ പാവോണ്‍ ഇടംപിടിക്കും. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സ ഇടം പിടിച്ചേക്കും എന്നാണ് വിവരം. റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്.

എന്നാല്‍ ടാലിയഫിക്കോയെയും ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും. ഐസ്ലാന്‍ഡിനെതിരെ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ പാവോണ്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു ഇതാണ് താരത്തിന് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ കാരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കൂടുതല്‍ വേഗതയാര്‍ന്ന കളിയാവും പുറത്തെടുക്കുക.

ലോ സെല്‍സോ ആവശ്യമാണെന്നാണ് സാംപോളി വ്യക്തമാക്കുന്നത്. ഇതോടെ മെസിയ്ക്ക് മുന്നേറ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും എന്നാണ് പ്രതീക്ഷ.

pathram desk 1:
Related Post
Leave a Comment