മലമുകളിലെ തടയണ ദുരന്തത്തിന് കാരണം; ഉരുള്‍പൊട്ടല്‍ ഉണ്ടായത് എംഎല്‍എയുടെ പാര്‍ക്ക് നിര്‍മാണം മൂലമെന്ന് പ്രതിപക്ഷം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, അന്‍വറിന് തിരിച്ചടി

തിരുവനന്തപുരം: കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ കാരണം നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പാര്‍ക്ക് നിര്‍മാണമാണെന്ന് സഭയിലുന്നയിച്ച് പ്രതിപക്ഷം. ജനപ്രതിനിധിയുടെ പേര് സഭയില്‍ പറയുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേക്കുറിച്ചു റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രി പൂര്‍ണപരാജയമാണ്. മലമുകളിലെ തടയണയാണു കട്ടിപ്പാറ ഉരുള്‍പൊട്ടലിനു കാരണം. ആരാണ് അനുമതി നല്കിയതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കട്ടിപ്പാറ തടയണയെക്കുറിച്ച് അഞ്ചംഗസമിതി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണസേനയെ ഹെലികോപ്റ്ററില്‍ എത്തിക്കേണ്ടിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തേ, മണ്ണിടിച്ചിലിനെത്തുടര്‍ന്ന്, അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിനകത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു നടപടി. പാര്‍ക്കിലേക്കാവശ്യമായ വെളളമെടുക്കുന്ന കുളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്!. പാര്‍ക്കിന്റെ കീഴ്ഭാഗത്താണ് കുളം. ജനവാസ കേന്ദ്രമല്ലാത്തതിനാല്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. പാര്‍ക്കിന്റെ നിര്‍മാണം പരിസ്ഥിതി ലോലമേഖലയിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കുന്നില്‍ മണ്ണിടിച്ചിലുണ്ടായത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment