മദ്യത്തില്‍ വെള്ളമൊഴിച്ചപ്പോള്‍ ‘പാല്‍’ ആയി; സംഭവം നടന്നത് കോഴിക്കോട്ട്

കോഴിക്കോട്: വൈകീട്ട് രണ്ടെണ്ണം അടിക്കാമെന്ന ആശയോടെ കുപ്പി കൈയിലെടുത്തു. വെള്ളവും ഗ്ലാസും റെഡി. ടച്ചിങ്‌സും എടുത്തുവച്ചു. ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം വെള്ളവും ഒഴിച്ചു. അപ്പോള്‍ സംഭവിച്ചത് കണ്ട് മദ്യപിക്കാന്‍ നോക്കിയയാളുടെ കണ്ണുതള്ളി. ശരിക്കും മദ്യം കഴിക്കുന്നതിന് മുന്‍പേ ഫിറ്റ് ആയോ എന്നോര്‍ത്തുകൊണ്ട് ഒന്നൂകൂടെ സൂക്ഷിച്ചു നോക്കി. ശരിയാണ്. ഇത് മദ്യമല്ല…! ഞാന്‍ കുടിക്കാറുള്ള മദ്യം ഇങ്ങനല്ല…ാാാ…. ! സംഭവം നടന്നത് കോഴിക്കോട്ടാണ്.. വെള്ളമൊഴിച്ചപ്പോള്‍ റം ‘പാല്‍’ ആയി മാറിയ കാഴ്ച കണ്ടു കോട്ടൂളി സ്വദേശി അമ്പരന്നു.

റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദേഹം നഗരത്തിലെ ഒരു ബവ്‌റിജസ് കടയില്‍ നിന്നു വാങ്ങിയ റം ആണ് ഗ്ലാസിലെടുത്തു വെള്ളം പകര്‍ന്നപ്പോള്‍ വെള്ള നിറമായി മാറിയത്. വാങ്ങിയ ദിവസം രാത്രി വീട്ടില്‍വച്ചു കഴിച്ചപ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെട്ടിരുന്നു. നിറവ്യത്യാസം അപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല. ബാക്കി റം സൂക്ഷിച്ചുവച്ചു പിറ്റേദിവസം രാവിലെ കഴിക്കാനായി അല്‍പം ഗ്ലാസിലെടുത്ത് അതിലേക്കു വെള്ളം പകര്‍ന്നപ്പോഴാണ് നിറം മാറിയത്.

ഏതായാലും നിറവ്യത്യാസവും രുചിവ്യത്യാസവും ഉണ്ടായെങ്കിലും ഇന്നലെ വൈകിട്ടുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് കക്ഷി.ഇതുപോലെ ഒരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്…

pathram:
Related Post
Leave a Comment