മെക്‌സിക്കന്‍ അപാരതയില്‍ ലോക ചാമ്പ്യന്‍മാര്‍ തകര്‍ന്നു; ജര്‍മനിക്ക് തോല്‍വിയോടെ തുടക്കം

മോസ്‌കോ: ലോകചാമ്പ്യന്‍മാരെ വിറപ്പിച്ചുകൊണ്ട് കളിയുടെ തുടക്കം മുതല്‍ ആര്‍ത്തലച്ച മെക്‌സിക്കന്‍ ടീം. മികച്ച കളിയിലൂടെ ലോകചാമ്പ്യന്‍മാരെ തകര്‍ത്തു. റഷ്യന്‍ ലോകകപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ തുടക്കം. 35–ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യന്‍മാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോ മുന്നിലെത്തി.
സുവര്‍ണാവസരങ്ങള്‍ പലതും പാഴാക്കിയശേഷമാണ് മെക്‌സിക്കോ ലക്ഷ്യം കണ്ടത്. ഗോള്‍ വഴങ്ങിയതോടെ കനത്ത ആക്രമണം അഴിച്ചുവിട്ട ജര്‍മനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്‌സിക്കോ തടുത്തുനിര്‍ത്തിയത്. രണ്ടാം പകുതിയിലെ ജര്‍മന്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഒടുവില്‍ മെക്‌സിക്കോയ്ക്ക് തകര്‍പ്പന്‍ വിജയവും മൂന്നു പോയിന്റും.

pathram:
Related Post
Leave a Comment