അകാരണമായ ഭയം അനുഭവപ്പെടും; നിങ്ങളുടെ ഇന്ന് (17-06-18)

( ജ്യോതിഷാചാര്യ ഷാജി പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): മൃഷ്ടാന്നലാഭവും
സമ്മാനലാഭവും ദ്രവ്യലാഭവും സുഖശയനലാഭവും ഉണ്ടാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദ്രവ്യലാഭവും,
സൗഖ്യവും, ശത്രുനാശവും ലാഭവും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഉറച്ച
തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരും. കാര്യതടസമുണ്ടാകും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം):
ദീര്‍ഘയാത്രയുണ്ടാകും, മേലുദ്യോഗസ്ഥരില്‍ നിന്നും ശിക്ഷ നടപടികള്‍
നേരിടാം, അകാരണമായ ഭയം അനുഭവപ്പെടും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): കാര്യലാഭവും, സൗഖ്യവും
വസ്ത്രലാഭവും, ധനലാഭവും പ്രതീക്ഷിക്കാം.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): പ്രതിസന്ധികളെ തരണം
ചെയ്തു മുന്നോട്ടു പോകും, സാമ്പത്തികമായി പ്രതിസന്ധികളുണ്ടാകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): ബന്ധുക്കള്‍ വീട്ടില്‍
വിരുന്നിനെത്തും, കുടുംബത്തില്‍ സന്തോഷ അനുഭവങ്ങളുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): തൊഴിലിടങ്ങളില്‍
സമ്മര്‍ദം വര്‍ധിക്കും, സാമ്പത്തികമായി ചെലവ് അധികരിക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4):ഭാഗ്യാനുഭവങ്ങളുണ്ടാകും,
സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):തൊഴിലില്‍
നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ഭക്ഷ്യവിഷബാധയെ
കരുതിയിരിക്കണം, ദീര്‍ഘയാത്രയും അലച്ചിലും ഉണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ആരോഗ്യ
പ്രശ്‌നങ്ങളുണ്ടാകും, എല്ലാക്കാര്യത്തിലും തടസങ്ങള്‍ അനുഭവപ്പെടാം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment