കങ്കാരുക്കളെ തകര്‍ത്ത് ഫ്രഞ്ച് പട, ഫ്രാന്‍സ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

കസാന്‍: മുന്‍ ചാംപ്യന്മാരുടെ മുന്നേറ്റത്തിന്റെ നിമിഷങ്ങളായിരുന്നു ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിന്റെ തുടക്കങ്ങള്‍. മുന്‍ ചാംപ്യന്മാരെന്ന പേരിനൊത്ത പൊരിമ പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയ്ക്ക് നിലത്തുറയ്ക്കാനായില്ല. തുടരെ തുടരെ നിരവധി മുന്നേറ്റങ്ങളാണ് ഫ്രഞ്ച് പട നടത്തിയത്. മത്സരത്തില്‍ ഫ്രാന്‍സ് ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ആദ്യ പത്തു മിനുറ്റില്‍ ഇടറിയ ഓസ്ട്രേലിയ പതിയെ താളം വീണ്ടെടുത്തു. ഫ്രഞ്ച് പടയുടെ മുന്നേറ്റങ്ങളെ പ്രതിരോധം തടഞ്ഞിട്ടു. മറുപടിയായി ഓസ്ട്രേലിയയില്‍ നിന്നും മുന്നേറ്റങ്ങളുണ്ടായി. 19-ാം മിനുറ്റില്‍ ആസ്ത്രേലിയയുടെ ഗോളെന്നുറച്ച നീക്കമാണ് ഗോളി ഹ്യൂഗോ ലോറിസിന്റെ മികച്ച പ്രകടനത്തിലൂടെ തടഞ്ഞിട്ടത്.

ലോകകപ്പില്‍ ആദ്യ വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സംവിധാനം ഫ്രാന്‍സിന് അനുകൂലമായി. 58-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍ ഓസ്ട്രേലിയയുടെ വലകുലുക്കി.

pathram desk 2:
Related Post
Leave a Comment