ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് കുറിച്ച് റൊണാള്‍ഡോ; സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടം സമനിലയില്‍ (വീഡിയോ)

സോച്ചി: കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആവേശം ഒട്ടും കുറഞ്ഞില്ല. ഇരുടീമുകളും മികച്ച ഏറ്റുമുട്ടല്‍നടത്തി. ഒടുവില്‍ സമനിലയില്‍ ഒതുങ്ങി.
ഈ പോരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗലിന് വിജയത്തോളം പോന്ന സമനില. മൂന്നു ഗോള്‍ വീതമടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. മല്‍സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ ട്രേഡ്മാര്‍ക്ക് ഫ്രീകിക്ക് ഗോളിലൂടെ ഹാട്രിക് തികച്ചാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചത്.

നാല് (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. സ്‌പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോള്‍ (24, 55) നേടി. 58–ാം മിനിറ്റില്‍ നാച്ചോയാണ് അവരുടെ മൂന്നാം ഗോള്‍ നേടിയത്. എന്തായാലും, മല്‍സരക്രമം പ്രഖ്യാപിച്ചതുമുതല്‍ ആവേശത്തോടെ കാത്തിരുന്ന കാല്‍പ്പന്താരാധകരെ സ്‌പെയിനും പോര്‍ച്ചുഗലും നിരാശരാക്കിയില്ല.

pathram:
Related Post
Leave a Comment