ലാലേട്ടന്‍ പാടുമ്പോള്‍ ബ്രീത്തിങ് പ്രശ്‌നം വരണ്ട എന്നുകരുതിയാണ് ലിപ്സിങ്കില്‍ പാടിയത്; ഓസ്ട്രേലിയന്‍ ഷോയിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സംഘാടകന്റെ മറുപടി

കൊച്ചി:ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ നടി പ്രയാഗ മാര്‍ട്ടിനൊപ്പം മോഹന്‍ലാല്‍ ആലപിച്ച ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന പാട്ട് നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്ന് ചൂണ്ടികാട്ടി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. റെക്കോര്‍ഡ് ചെയ്തുവച്ചതിനൊപ്പമെത്താല്‍ സ്റ്റേജില്‍ കഷ്ടപ്പെടുന്ന താരത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷോയില്‍ എന്താണ് സംഭവിച്ചതെന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പരിപാടിയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍. ഔദ്യോഗിക പ്രതികരണമെന്ന സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും തനിക്ക് നേരിട്ടനുഭവമുള്ള കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ആര്‍ട്ടിസ്റ്റ് മാനേജറും സിപിസി മെമ്പറുമായ സിറാജ് ഖാന്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് പേജിലൂടെയാണ് സിറാജിന്റെ വിശദീകരണം.

വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാന്‍ വേണ്ടി അല്ല താന്‍ പോസ്റ്റ് ഇടുന്നതെന്നും ലൈവ് ഷോ ചെയ്യുമ്പോള്‍ ചെറിയ പിഴവുകള്‍ സ്വാഭാവികം മാത്രമാണെന്നും സിറാജ് കുറിപ്പില്‍ പറയുന്നു. ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി സ്വയം വിലയിരുത്തരുതെന്നും അതിനെ കുറിച്ച് അറിയണമെങ്കില്‍ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാന്‍ ശ്രമിക്കണമെന്നുമാണ് സിറാജിന്റെ വാക്കുകള്‍.

സിറാജ് ഖാന്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ദയവു ചെയ്ത് നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം ഞാന്‍ ഇവിടെ അറിയിക്കുന്നു..

ഞാന്‍ സിറാജ് ഖാന്‍ ആര്‍ട്ടിസ്റ്റ് മാനേജര്‍. ഇജഇ യുടെ ഒരു മെമ്പര്‍ കൂടിയാണ് വിവാദമായ ഓസ്ട്രേലിയന്‍ മോഹന്‍ലാല്‍ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആര്‍ട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാന്‍ അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മൂട്ടി ഫാന്‍ ആണ് ഞാന്‍ അത് എന്നെ അറിയുന്നവര്‍ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3 സോങ്സ് മാത്രം പാടുകയുള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടന്‍ ഈ ഓസ്ട്രേലിയന്‍ ഷോയില്‍ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്സും 3 ഡാന്‍സും 2സ്‌കിറ്റും ആണ.് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹന്‍ലാല്‍ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.

തികച്ചും ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോ എന്ന് ഈ ഷോ കണ്ടവര്‍ക്ക് മനസിലാകും. വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു ഇതിന്റെ ഡയറക്ടര്‍ വിജയന്‍ സാര്‍ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടര്‍ച്ചയായി ഡാന്‍സും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോള്‍ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കില്‍ പാടാം എന്ന് പ്ലാന്‍ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങള്‍ സ്വയം വിലയിരുത്തരുത്. നിങ്ങള്‍ക്ക് അതിനെ കുറിച്ച് അറിയണമെങ്കില്‍ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാന്‍ ശ്രമിക്കാണം.

12 ദിവസം ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാന്‍ ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാര്‍ നൈറ്റില്‍ കൂടെ ഉള്ളവര്‍ക്ക് തികച്ചും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുവാനും ഒരു ഷോയില്‍ ഇത്രയും അധികം കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ഇന്ന് മലയാളം സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാ നടനല്ലാതെ ചങ്കുറപ്പുള്ള ഒരു നടന്മാരും ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോള്‍ ചെറിയ പിഴവുകള്‍ സ്വാഭാവികം മാത്രമാണ്. അതിനെ ആ രീതിയില്‍ കാണാന്‍ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമര്‍ശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേര്‍ത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്.

pathram desk 2:
Related Post
Leave a Comment