ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം കഴിച്ച മുസ്ലീം യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം; വീട്ടുതടങ്കലില്‍ ആയ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍

കോഴിക്കോട്: വിവാദമായ ഹാദിയാകേസിന് സമാനമായി മറ്റൊരു കേസ്. മാതാപിതാക്കള്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഭാര്യയെ കണ്ടെത്താന്‍ മുസ്ലീം യുവാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കോഴിക്കോട് കുറ്റ്യാടിക്കാരനായ ഫാസില്‍ മഹ്മൂദ് എന്ന 27 കാരനാണ് ഭാര്യയെ മാതാപിതാക്കള്‍ ബംഗലുരുവില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന ആരോപണം ഉയര്‍ത്തി കേരളാ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫാസില്‍ ഹിന്ദുവായ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ചിരിന്നു.

പെണ്‍കുട്ടിയുടെ മാതാപിതക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം പോലീസുകാര്‍ തന്നെ വേട്ടയാടുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. കുറ്റ്യാടി പോലീസ് തന്നെയും പിങ്കി ബി എന്ന യുവതിയേയും കസ്റ്റിഡിയില്‍ എടുത്ത ശേഷം കോടതിയില്‍ പോലും ഹാജരാക്കാതെ ബംഗളൂരു പോലീസിന് കൈമാറിയെന്നും യുവാവ് പറയുന്നു. മുസ്ളീം ആചാരപ്രകാരം താന്‍ വിവാഹം ചെയ്ത ഹിന്ദു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു. ബംഗളൂരുവില്‍ ബെന്നേര്‍ഹട്ട റോഡില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ കടയുടെ എതിര്‍വശത്താണ് യുവാവിന്റെ റസ്റ്റോറന്റ്. ഇവിടെവെച്ച് രണ്ടു വര്‍ഷത്തോളം പ്രണയിച്ച പെണ്‍കുട്ടിയെ പിന്നീട് വിവാഹം കഴിക്കുകായിരുന്നു.

ചൗധാരി ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പിന്നീട് യുവാവ് മതം മാറ്റിയാണ് വിവാഹം കഴിപ്പിച്ചത്. അയീഷാ ഫാത്തിമാ എന്നു പേര് മാറുകയും ചെയ്തു. വിവാഹത്തിന് ശേഷം ഫാസില്‍ പെണ്‍കുട്ടിയെ കേരളത്തിലേക്ക് കൊണ്ടു വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവാഹത്തിന്റെയും മതവും പേരും മാറിയത് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കര്‍ണാടകാ സര്‍ക്കാര്‍ നല്‍കിയ എല്ലാ തെളിവുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

വിവാഹശേഷം ഇരുവരും കോഴിക്കോട് കുറ്റ്യാടിയില്‍ താമസിച്ചു വരുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം കുറ്റ്യാടി പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കോടതിയില്‍ പോലും ഹാജരാക്കാതെ തന്നെ യുവതിയെ ബാംഗളൂര്‍ പോലീസിന് കൈമാറി.

ഇതിനിടയില്‍ ഒരു ബ്ളാങ്ക് സ്റ്റാമ്പ് പേപ്പറില്‍ നിര്‍ബ്ബന്ധിതമായി ഒപ്പിടുവിക്കുകയും ചെയ്തു. മാര്‍ച്ച് 28 മുതല്‍ നാലു ദിവസം പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന ഫാസിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. എല്ലാ ദിവസവും പോലീസ് ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മര്‍ദ്ദനത്തിനൊപ്പം കണ്ണില്‍ മുളകുപൊടിയിട്ടു. അതിന് ശേഷം മുളകുപൊടി ശരീരം മുഴുവന്‍ വിതറി തിരുമ്മിയെന്നും യുവാവ് പറഞ്ഞിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ കോടതി പെണ്‍കുട്ടിയുടെ പിതാവിനും ബംഗലുരു പോലീസിനും കത്തയച്ചു.

pathram desk 1:
Related Post
Leave a Comment