ട്രെയിനില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കൊല്‍ക്കത്ത: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിതയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്‍ക്കത്തയിലാണ് സംഭവം. സംഭവത്തില്‍ സഹയാത്രികനായ മുപ്പത്തിയൊന്നുകാരനായ അര്‍ഷാദ് ഹുസൈന്‍ എന്നയാളെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ ജമല്‍പൂരില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് പോകുകയായിരുന്നു വിദേശയുവതി. യുവതിയുടെ പുരുഷ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സീറ്റില്ലാത്തതിനാല്‍ വാതില്‍ക്കല്‍ നിന്നാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. ഇവര്‍ക്ക് തന്റെ ബെര്‍ത്ത് വാഗ്ദാനം ചെയ്ത ഹുസൈന്‍ ബെര്‍ത്തില്‍ കിടന്ന യുവതിയെ ലൈംഗിക താല്‍പ്പര്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി ബഹളം വച്ചപ്പോള്‍ അവരെ അടിക്കുകയും ചെയ്തു. യുവതിയുടെ സുഹൃത്തും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി ആര്‍.പി.എഫിന് കൈമാറുകയായിരുന്നു. ലൈംഗിക അതിക്രമത്തിനും ശാരീരികമായി അതിക്രമത്തിനും പോലീസ് കേസെടുത്തു.

pathram desk 1:
Related Post
Leave a Comment