ഷോക്കടിപ്പിക്കാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്; നിരക്ക് കൂട്ടാതെ നിവര്‍ത്തിയില്ലെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന സൂചനയുമായി മന്ത്രി എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

ഇപ്പോള്‍ 70% വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്. വൈദ്യുതി നിരക്കിലൂടെ മാത്രമെ ബോര്‍ഡിന്റെ ചെലവ് ഈടാക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി പദ്ധതി തല്‍ക്കാലം നടപ്പാക്കാന്‍ സാധ്യതയില്ല. പദ്ധതിയില്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും എം.എം. മണി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment