കൊച്ചി:നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും ജൂണ്‍ ഒമ്പതിന് നടത്താനിരുന്ന കമ്പനി/ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തും.
രണ്ട് പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയാകും നടത്തുക. മുമ്പ് നിശ്ചയിച്ച തീയതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്ക് ഹാജരാകേണ്ടത്.
Leave a Comment