സസ്‌പെന്‍സ് ഒരുക്കി മമ്മൂട്ടി, അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്ത്

കൊച്ചി:ആകാംക്ഷയും പ്രതീക്ഷയും ഉയര്‍ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ ടീസര്‍. ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മുഴുനീള ത്രില്ലറായിരിക്കും ചിത്രം. ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകര്‍ഷണം.മമ്മൂട്ടിയുടെ മറ്റൊരു ശക്തമായ പൊലീസ് കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഷാജി പാടൂരാണ് ചിത്രത്തിന്റെ സംവിധായകന്‍. റംസാന്‍ ദിനമായ ജൂണ്‍ 16 നാണ് ചിത്രം തിയറ്ററിലെത്തുക.

ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും ആദ്യഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്-ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

pathram desk 2:
Related Post
Leave a Comment