എറണാകുളത്ത് സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്…

കൊച്ചി: എറണാകുളം മരടിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
10 കുട്ടികളും ആയയും ബസ് ഡ്രൈവറും ആണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരെ രക്ഷപെടുത്താനായില്ല.
വെള്ളത്തില്‍ മുങ്ങിയ വാന്‍ ഏറെ നേരത്തിനു ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. അതാണ് മരണകാണമെന്ന് കരുതുന്നു. ഡ്രൈവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. രക്ഷപെടുത്തിയ മറ്റുകുട്ടികള്‍ അടുത്ത വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

pathram:
Related Post
Leave a Comment