കൊച്ചി: സമൂഹമാധ്യമത്തില്‍ വീണ ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്ക്കെതിരെ പരിഹാസവര്‍ഷം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ വിവരിച്ച പോസ്റ്റില്‍ തന്നെ വ്യക്തിപരമായ അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയിലാണ് ഇലന്തൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ സൂരജിനെ(38) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
എന്നാല്‍ അറസ്റ്റിനു പിന്നാലെ നടപടിക്കെതിരെ കടുത്ത പ്രതിക്ഷേധമാണു സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. വികസനകാര്യം ചൂണ്ടിക്കാണിച്ചതിന് ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെയ്യിച്ചത് എംഎല്‍എയുടെ അസഹിഷ്ണതയാണെന്നാണ് ചിലരുടെ ആരോപണം. പൊലീസില്‍നിന്ന് ആര്‍ക്കും കിട്ടാത്ത നീതിയാണ് എംഎല്‍എയ്ക്കു ലഭിച്ചതെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ ്ഇത്രയേറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പിന്തുണയുമായി ഇതുവരെ സൈബര്‍ സഖാക്കളോ നേതാക്കളോ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Leave a Comment