മുംബൈ ഫോര്‍ട്ട് ഏരിയയില്‍ വന്‍ തീപിടിത്തം; രണ്ടു പേര്‍ക്ക് പരിക്ക്

മുംബൈ: മുബൈയില്‍ വീണ്ടും തീപിടിത്തം. മുംബൈ ഫോര്‍ട്ട് ഏരിയയിലെ പട്ടേല്‍ ചേംബറിലാണ് പുലര്‍ച്ചെ 4.30ഓടെ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് സൂചന. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതിനാറോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

സംഭവമുണ്ടായ കെട്ടിടം നാല് വര്‍ഷമായി ഉപയോഗ ശൂന്യമാണ്. അതേസമയം തീപിടുത്തത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇത് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ മേഖലയില്‍ ഇത് രണ്ടാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. സൗത്ത് മുംബയിലെ ആദായനികുതി ഓഫീസായ സ്‌കൈ ഇന്ത്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ച തീപിടുത്തമുണ്ടായിരുന്നു.

pathram desk 1:
Related Post
Leave a Comment