പോലീസ് സ്‌റ്റേഷനില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ പരാക്രമം; പോലീസുകാരന്റെ കരണത്തടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി എംഎല്‍എ പോലീസ് സ്റ്റേഷനില്‍ കയറി പൊലീസുകാരനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തമധ്യപ്രദേശിലെ ബിജെപിയുടെ എംഎല്‍എയായ ചമ്പാലാല്‍ ദേവഡെയാണ് പോലീസുകാരനെ മര്‍ദ്ദിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ സന്തോഷ് ഇവന്തിക്കാണ് എംഎല്‍എയുടെ കൈയ്യുടെ ചൂടറിയേണ്ടി വന്നത്. വെള്ളിയാഴ്ച വൈകീട്ട് ഉദയനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.

ഉദയനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ദേവ്ഡയുടെ മരുമകന്‍ ബലാത്സംഗക്കേസിലെ പ്രതികളെ പാര്‍പ്പിച്ച സെല്ലിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ചു. തുടര്‍ന്ന് പ്രതികളില്‍ നിന്നും വെള്ളം തട്ടിപ്പറിച്ച് കുടിച്ചു. ഇത് ചോദ്യം ചെയ്ത് എത്തിയ സന്തോഷ് ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതറിഞ്ഞെത്തിയ എംഎല്‍എ സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തുകയും കോണ്‍സ്റ്റബിളിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെതുടര്‍ന്ന് എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനും ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല.

pathram desk 1:
Related Post
Leave a Comment