മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പുടിന്‍ പറയുന്നു

മോസ്‌കോ: ലോകജനത മുഴുവന്‍ ഭയക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പ്രതിപാദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. മൂന്നാം ലോകയുദ്ധം ലോക സംസ്‌കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്ന വാര്‍ഷിക ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്. അവര്‍ റഷ്യയുടെ സാമ്പത്തിക വളര്‍ച്ചയെയാണു ഭയക്കുന്നതെന്നു പുടിന്‍ പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക വില, ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. മോണിറ്ററുകള്‍ വഴിയുള്ള വിഡിയോ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മന്ത്രിമാര്‍ക്കുമായി നേരിട്ടുള്ള വിഡിയോ ലിങ്കുകളും നല്‍കി. പരിപാടി തുടങ്ങി അവസാനിക്കുന്നതു വരെ സീറ്റിലുണ്ടാകണമെന്ന് ഇവര്‍ക്കു കര്‍ശനനിര്‍ദേശമുണ്ടായിരുന്നു. മുന്‍കൂട്ടി തയാറാക്കിയ നാടകമായിരുന്നു ചോദ്യോത്തര പരിപാടിയെന്നു വിമര്‍ശനമുയര്‍ന്നപ്പോള്‍, സാധാരണ റഷ്യക്കാരുടെ പ്രശ്‌നമാണു കൈകാര്യം ചെയ്തതെന്നായിരുന്നു ഔദ്യോഗിക മറുപടി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment