‘ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും’,അര്‍ജന്റീനയ്ക്ക് പ്രശംസിച്ച് എം.എം മണി

തിരുവനന്തപുരം: അര്‍ജന്റീനയുടെ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. ‘ അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും ‘ എന്ന കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് മന്ത്രി പ്രശംസ അറിയിച്ചിരിക്കുന്നത്.ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ജറൂസലേം പിടിച്ചടക്കിയതിന്റെ വാര്‍ഷികത്തിനോടനുബന്ധിച്ചാണ് മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം, ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരത്തിനെതിരെ പലസ്തീന്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

എം.എം മണിയുടെ പേസ്റ്റിന്റെ പൂര്‍ണ്ണരൂപം

അനീതിക്കെതിരെ
ഭയമില്ലാതെ
വാക്കും മുഷ്ടിയും ഉയര്‍ത്തിയ
ചെഗുവേരയുടെ
പിന്മുറക്കാര്‍ തന്നെയാണ്
മെസ്സിയും കൂട്ടരും

pathram desk 2:
Related Post
Leave a Comment