വീണ്ടും പാട്ട് പാടി മോഹന്‍ലാല്‍, ‘നീരാളി’യിലെ ഗാനം തരംഗമാകുന്നു

കൊച്ചി:ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ ആദ്യഗാനമെത്തി. മോഹന്‍ലാലും ശ്രേയാഘോഷാലും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പി.ടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി സംഗീതം പകര്‍ന്നിരിക്കുന്നു.ബോളിവുഡ് സംവിധായകന്‍ അജോയ്സാ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ.

ജൂണ്‍ 15 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്നെന്ന പ്രത്യേകതയുമുണ്ട് ‘നീരാളി’യ്ക്ക്. നീരാളിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് നദിയ മൊയ്തു വേഷമിടുന്നത്.മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment