നിപയില്‍ പേടിച്ച് ‘മൈ സ്റ്റോറി’…..പൃഥിരാജ് – പാര്‍വതി ചിത്രത്തിന്റെ റിലീസ് മാറ്റിയേക്കും

കൊച്ചി:നിപ ‘മൈ സ്റ്റോറി’ റിലീസിനെ ബാധിച്ചേക്കുമെന്ന് സംവിധായിക.പൃഥിരാജ് – പാര്‍വതി നായികനായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി ചിത്രത്തിന്റെ റിലീസിനെ നിപ ബാധിച്ചേക്കുമെന്ന് സംവിധായിക. ജൂണ്‍ 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം 18 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.

ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വിദേശത്തായിരുന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ ചില പരാമര്‍ങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ ഗാനത്തിന് വലിയ ഡിസ്ലൈക്ക് കാമ്പയിന്‍ നേരിടേണ്ടി വന്നിരുന്നു.

pathram desk 2:
Related Post
Leave a Comment