പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9 പൈസയുടെ ചെക്ക് അയച്ച് യുവാവ് !! പെട്രോള്‍ വില വര്‍ധനവില്‍ വ്യത്യസ്ഥമായ പ്രതിഷേധം ചര്‍ച്ചയാകുന്നു

ഹൈദരാബാദ്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചെക്ക് അയച്ചുകൊടുത്ത് പ്രതീകാത്മക പ്രതിഷേധവുമായി യുവാവ്.രജന്ന സിര്‍സില ജില്ലയിലെ ചാന്ദു ഗൗഡ് എന്ന യുവാവാണ് 9 പൈസയുടെ ചെക്ക് മോദിക്ക് അയച്ചുകൊടുത്തത്. സംസ്ഥാനത്ത് പെട്രോളിന് 9 പൈസയായിരുന്നു കുറച്ചത്. ഇതിലായിരുന്നു യുവാവിന്റെ പ്രതിഷേധം.

ഇത്രയും ചെറിയ തുക എന്തിന് വേണ്ടിയാണ് കുറച്ചതെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും അതിന്റെ ആവശ്യം ഇല്ലായിരുന്നെന്നും ഇദ്ദേഹം പ്രതികരിച്ചുപ്രജാ വനി പരിപാടിയില്‍ വെച്ച് ജില്ലാ കളക്ടര്‍ കൃഷ്ണ ഭാസ്‌ക്കറിന് ഗൗഡ് ചെക്ക് കൈമാറി. ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഐ.എ.എസ് ഓഫീസറോട് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

പെട്രോള്‍-ഡീസല്‍ വിലവര്‍ധനക്കെതിരെ കര്‍ഷകരും വലിയ പ്രതിഷേധത്തിലാണ്. ട്രാക്ടറിലും മറ്റും ഇന്ധനങ്ങള്‍ വലിയ തോതില്‍ ഉപയോഗിക്കേണ്ടി വരുന്നതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വില വര്‍ധിച്ചതോടെ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.

pathram desk 2:
Leave a Comment