ഈ സ്വയംഭോഗ രംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍; നടി സ്വര ഭാസ്‌കര്‍ മറുപടിയുമായി

കൊച്ചി:സ്വയംഭോഗത്തിന് വേണ്ടി വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന വീരേ ദേ വെഡ്ഡിങ്ങിലെ രംഗത്തിനെതിരെ അധിക്ഷേപവുമായെത്തിയ ആരാധകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി സ്വരാ ഭാസ്‌കര്‍. ഈ സ്വയംഭോഗ രംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ വരുന്നതിന് ഇടയിലാണ് താന്‍ അഭിനയിച്ച രംഗത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുടെ സ്വര മുന്നോട്ടു വരുന്നത്.

മുത്തശ്ശിയുമൊരുമിച്ച് വീരേ ദേ വെഡ്ഡിങ് സിനിമ കണ്ടു. ആ സ്വയംഭോഗത്തിന്റെ സീന്‍ ഞങ്ങളെ അസ്വസ്ഥരാക്കി. സിനിമ കണ്ടിറങ്ങിയതിന് ശേഷം മുത്തശ്ശി പറഞ്ഞത് ഞാന്‍ ഒരു ഹിന്ദുസ്ഥാനിയാണ്, ഇത്തരം സിനിമകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു സ്വരയ്ക്ക മുന്നിലെത്തിയ ഒരു ട്വീറ്റ്.

ഏതോ ഒരു ഐടി സെല്‍ ആണ് ടിക്കറ്റുകള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്, അല്ലെങ്കില്‍ ഈ ട്വീറ്റുകള്‍ അവര്‍ സ്പോണ്‍സര്‍ ചെയ്തതായിരിക്കും എന്നായിരുന്നു സ്വരയുടെ പരിഹാസം. പെയ്ഡ് ട്വീറ്റുകളിലൂടെ അധിക്ഷേപങ്ങള്‍ ചൊരിയുന്നതിന് മുന്‍പ് ആ അക്ഷര തെറ്റുകള്‍ കൂടി ഒന്ന് തിരുത്തൂ എന്നും സ്വര അധിക്ഷേപങ്ങളുമായെത്തിയവരെ പരിഹസിക്കുന്നു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment