മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബ് പിളര്‍ന്നു, പത്രക്കുറിപ്പ് സോഷ്യല്‍മീഡിയില്‍ വൈറല്‍

കൊച്ചി:നടന്‍ മോഹന്‍ലാലിന്റെ പേരില്‍ത്തന്നെ നിരവധി ഫാന്‍സ് ക്ലബുകളും സോഷ്യല്‍മീഡിയ ഗ്രൂപ്പുകളുമുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ പുറത്ത് വിട്ട ഒരു പത്രക്കുറിപ്പിന്റെ പിന്‍ബലത്തിലാണ് വാര്‍ത്തകള്‍. പത്രക്കുറിപ്പില്‍ മോഹന്‍ലാല്‍ പേരെഴുതി ഒപ്പുവെച്ചതായാണ് കാണുന്നത്. ഇത് ക്ലബിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഔദ്യോഗികമായി മോഹന്‍ലാല്‍ ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഫാന്‍സ് ക്ലബ്ബ് പുറത്ത് വിട്ടിരിക്കുന്ന കുറിപ്പില്‍ അത് പറയുന്നുണ്ട്. ക്ലബ്ബുമായി പിളര്‍ന്ന് പുറത്ത് വന്ന ഒരു വിഭാഗം ആളുകള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് യൂണിവേഴ്സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലും താമസിക്കാതെ യൂണിറ്റ് രൂപീകരിക്കുമെന്നും ഇത് ഉടന്‍ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

പുതിയ സംഘടന രൂപീകരിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനും രംഗത്തെത്തി. കഴിഞ്ഞ 20 വര്‍ഷമായി ലാലേട്ടന്റെ അറിവോടും സമ്മതത്തോടും കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന അഗങഎഇണഅ എന്ന നമ്മുടെ കൂട്ടായ്മയോട് മാത്രമേ ലാലേട്ടന് നേരിട്ടുള്ള ബന്ധമുള്ളൂ. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു. എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ സംഘടന പറയുന്നത്.

pathram desk 2:
Related Post
Leave a Comment