മാധവന്റ 48-ാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

കെച്ചി:തമിഴ് സിനിമയുടെ സ്വീറ്റ് ഹാര്‍ട്ട് മാധവന്‍ തന്റെ ഇത്തവണത്തെ പിറന്നാളാഘോഷിച്ചത് ബോളിവുഡിന്റെ കിങ് ഖാനോടൊപ്പം. സീറോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു മാധവന്റെ പിറന്നാളാഘോഷം. ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു മാധവന്റെ 48-ാം ജന്മദിനം.ചിത്രത്തിന്റെ സെറ്റില്‍ ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരും ഉണ്ടായിരുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ മാധവന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കത്രീന കെയ്ഫ്, അനുഷ്‌ക ശര്‍മ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അതിഥി താരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്. സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ആലിയ ഭട്ട്, കരിഷ്മ കപൂര്‍, ജൂഹി ചൗള എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നു. അന്തരിച്ച നടി ശ്രീദേവിയും ചിത്രത്തിലെ അതിഥി താരമാണ്.

ബ്രഹ്മയുടെ ‘മകളിര്‍ മട്ടും’ എന്ന ചിത്രത്തിലായിരുന്നു മാധവന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ അതിഥിയായാണ് മാധവന്‍ എത്തിയത്. വിജയ് സേതുപതി നായകനായ വിക്രം വേദയിലായിരുന്നു അവസാനമായി മാധവന്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്.ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണന്റെ ജീവിതം ആസ്പദമാക്കി എ.സര്‍കുണവും ഗൗതം മേനോനും ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലും മാധവന്‍ എത്തും. ഇതൊരു ദ്വിഭാഷാ ചിത്രമായിരിക്കും.

pathram desk 2:
Related Post
Leave a Comment