കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നു വരാന്‍ പൊതുവേ സ്ത്രീകള്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ ആ മേഖല വെല്ലുവിളിപോലെ തിരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണു ലീല മേനോന്‍.
1932–ല്‍ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടില്‍ പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളായി പിറന്നു. പത്രപ്രവര്‍ത്തനം ആരംഭിച്ചത് 1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2000–ത്തില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ പിരിഞ്ഞു.
ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കര മേനോന്‍. ‘നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ.
Leave a Comment