പയ്യാവൂരില്‍ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞു; രണ്ടു മരണം

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. ശ്രീകണ്ഠാപൂരത്തിന് സമീപം ചന്ദനക്കാമ്പാറ ചതുരപുഴയിലാണ് അപകടം. മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

കാറിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ലൈന്‍ കാറിന് മുകളിലേക്ക് പൊട്ടിവീണിരുന്നു. ഇതിനെ തുടര്‍ന്ന് കാറിനകത്തുണ്ടായിരുന്നയാള്‍ വെന്ത് മരിച്ചു.
രണ്ടാമത്തെയാള്‍ കാറിടിച്ച് മരിച്ചതാണെന്നാണ് കരുതുന്നത്. ഇയാളുടെ മൃതദേഹം റോഡരികിലാണ് കണ്ടത്.

കാര്‍ രണ്ട് കഷ്ണമായി പോയിട്ടുണ്ട്. അഗ്നിശമനസേനയെത്തി കാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment