സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി, തിരുവനന്തപുരം കിംസിലെ നഴ്സുമാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സുമാര്‍ ഇന്ന് രാത്രി മുതല്‍ സമരത്തിലേക്ക് നീങ്ങുകയാണ്.300 ബെഡിന് താഴെ ഉള്ള ക്യാറ്റഗറിയില്‍ ശമ്പളം തരാന്‍ കഴിയുകയുള്ളു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ സമരം. മാത്രമല്ല, കഇഡ യുകളില്‍ മൂന്ന് ബെഡുകളെ ഒന്നായി കാണാന്‍ കഴിയുകയുള്ളൂ എന്ന് മാനേജ്മന്റ് വ്യക്തമാക്കുകയും കൂടി ചെയ്തതോടെയാണ് സമരത്തിലേക്കുളള ഈ തീരുമാനം.

യുഎന്‍എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ രോഗികള്‍ സഹകരിക്കുകയെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment