സ്പൂഫ് എന്ന് പറഞ്ഞാല്‍ ഇതാണ്.. വിജയ്, സൂര്യ, അജിത് എന്നിവരെ കളിയാക്കി 2 ടീസര്‍

തമിഴിലെ പ്രമുഖ താരങ്ങളെയെല്ലാം ട്രോളിക്കൊണ്ട് തമിഴ്പടം 2 ന്റെ ടീസര്‍ പുറത്തിറക്കി. വിജയ് സൂര്യ, അജിത്, വിശാല്‍ അങ്ങനെ തമിഴ്സിനിമ താരങ്ങള്‍ക്കെല്ലാം പണികൊടുത്തുകൊണ്ടാണ് ടീസറിന്റെ വരവ്. തമിഴിലെ മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗമാണിത്.

സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ശിവയാണ്. സിനിമകളിലെ സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ടീസറില്‍ ശിവ പ്രത്യക്ഷപ്പെടുത്തത്. തുപ്പറിവാലന്‍, മങ്കാത്ത, വിവേഗം, മേര്‍സല്‍, തുപ്പാക്കി, വിക്രംവേദ, 24 അങ്ങനെ മിക്ക ചിത്രങ്ങളിലേയും രംഗങ്ങളും തമിഴ്പടം 2 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്ററില്‍ തമിഴ് റോക്കേഴ്സിനെയാണ് അവര്‍ ട്രോളിയത്. ശങ്കര്‍ ചിത്രം 2.0 ത്തിനേയും തമിഴ്പടം 2 ന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രോളിയിരുന്നു. മറ്റു സിനിമകളിലെ രംഗങ്ങള്‍ എടുത്ത് ഹാസ്യരൂപത്തില്‍ പുനരവതരിപ്പിക്കുന്നതിനെയാണ് സ്പൂഫ് സിനിമ എന്നു പറയുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ അത്തരത്തിലുള്ള ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍.

pathram desk 2:
Related Post
Leave a Comment