വസ്ത്ര ധാരണത്തെ കുറിച്ച് വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി കരീന കപൂര്‍

തൈമുറിന്റെ ജനനത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കരീനയുടെ വസ്ത്രധാരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കരീനയുടെ വസ്ത്രധാരണം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്നതല്ലെന്നും അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുമാണ് കരീനയോട് ചിലര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ബി ടൗണിലെ സുന്ദരി നല്‍കിയത്.

മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായി കരീന പറഞ്ഞത്, ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതായിരിക്കും അയാള്‍ ധരിക്കുക. അമ്മമാര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. എന്റെ അമ്മ (ബബിത) മോഡേണ്‍ വസ്ത്രങ്ങള്‍ ഇപ്പോഴും ധരിക്കാറുണ്ട്.

ജീന്‍സും ടോപ്പുമിട്ട അവരെ കാണാന്‍ വളരെ ഭംഗിയാണ്. നിങ്ങള്‍ എന്റെ അമ്മായിയമ്മയെ (ശര്‍മ്മിള ടാഗോര്‍) കണ്ടിട്ടുണ്ടോ? സില്‍ക്ക് സാരിയുടുക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അതേ സൗന്ദര്യം ജീന്‍സും ടോപ്പും ധരിച്ച് വരുമ്പോഴും തോന്നാറുണ്ട്. സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാവുന്ന ഒരു കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. എനിക്കൊരു കുട്ടിയുണ്ടെന്നത് ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല എന്നല്ല അര്‍ത്ഥം. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തിന് അത് ഇണങ്ങുന്നതാണെങ്കില്‍, നിങ്ങള്‍ക്ക് ഏത് വസ്ത്രവും ധരിക്കാം.

pathram desk 1:
Related Post
Leave a Comment