പൈലറ്റ് മരിച്ച നിലയില്‍

റിയാദ്: എയര്‍ ഇന്ത്യയിലെ പൈലറ്റ് ഋത്വിക് തിവാരി (27) ഹോട്ടലിലെ ഹെല്‍ത്ത് ക്ലബിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. തലേന്ന് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഫസ്റ്റ് ഓഫിസറായിരുന്നു ഋത്വിക്. വ്യായാമത്തിനിടെ ശുചിമുറിയില്‍ പോയ ഋത്വിക്കിനെ ഏറെയായിട്ടും കാണാതെ അനേഷിക്കുകയായിരുന്നു.

അകത്തുനിന്നു കുറ്റിയിട്ടിരുന്ന ശുചിമുറി പൊലീസ് എത്തി തുറന്നപ്പോള്‍ തറയില്‍ ചരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു.

pathram:
Related Post
Leave a Comment