ചെങ്ങന്നൂരിലെ വിജയം പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരം: സീതാറാം യച്ചൂരി

ന്യൂഡല്‍ഹി: ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇതിന്റെ തെളിവാണ് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമെന്നും യച്ചൂരി പറഞ്ഞു.

ഉപതെരഞ്ഞടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ജനത്തിന്റെ വിധിയെഴുത്താണെന്ന് യെച്ചൂരി പറഞ്ഞു. മോദി സര്‍ക്കാരിനെയും യോഗി സര്‍ക്കാരിനെയും ജനം അംഗീകരിക്കുന്നതില്ലെന്നതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ കൈരാനയിലെ വിജയം. 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കുകയാണ് ബിജെപി ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പരീക്ഷണശാലയായിരുന്നു കൈരാന. ഇതിന് ജനം വലിയ അംഗീകാരം നല്‍കി. രാജ്യത്തെ ഐക്യം തകര്‍ക്കാനുള്ള ആര്‍എസ്എസ് ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരായ അര്‍ത്ഥപൂര്‍ണമായ വിധിയെഴുത്താണ് കൈരനായിലുണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിച്ച ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി തപുസെം ഹസന്‍ 44,618വാട്ടുകള്‍ക്കാണ് വിജയിച്ചത്. 16ാം ലോക്സഭയിലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യമുസ്ലീം മുഖവുമാണ് ഹസന്‍. 2019ലെ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച പോരാട്ടത്തില്‍ ബിജെപി സര്‍ക്കാര്‍ നിലംപതിക്കുമെന്നും യച്ചൂരി പറഞ്ഞു

pathram desk 2:
Related Post
Leave a Comment